കണ്ണാടിപറമ്പ് സ്വദേശിയെ കഞ്ചാവു ശേഖരവുമായി പിടികൂടി.
തലശ്ശേരി: കഞ്ചാവ് കടത്തുന്നതിനിടെനിരവധി കഞ്ചാവു വിൽപന കേസിലെ പ്രതിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണാടിപറമ്പ് സ്വദേശി തടത്തിൽ റോയിയെ (44)യാണ് റേഞ്ച്
എക്സൈസ് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ന്യൂ മാഹി ഉസൈൻ മൊട്ടയിൽ വെച്ചാണ് കോഴിക്കോട് നിന്നും വിൽപനക്കെത്തിച്ച 400 ഗ്രാം കഞ്ചാവു പൊതിയുമായി ഇയാൾ പിടിയിലായത്.നേരത്തെ പോലീസിലും എക്സൈസിലും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. പരിശോധനയിൽ
പ്രിവന്റിവ് ഓഫീസർ സുധീർ വി, സിവിൽ എക്സൈസ് ഓഫീസ്സർമാരായ മുഹമ്മദ് ബഷീർ സി വി,ഫൈസൽ വി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ , സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് കെ എന്നിവരും ഉണ്ടായിരുന്നു



Click To Comment