കണ്ണൂർ സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു.
ബഹ്റൈൻ : കണ്ണൂർ ചെറുകുന്ന് സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനും കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെയും ലളിതയുടെയും മകനുമായ അഭിലാഷ് (26) ആണ് മരിച്ചത്.
കുടുംബം വർഷങ്ങളായി ബഹ്റൈനിലാണ്. അഭിലാഷ് ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്.



Click To Comment