കരാട്ടെ ടൈംസ് കപ്പ് മത്സരങ്ങൾ 20ന്
കണ്ണൂർ: കരാട്ടെ ടൈംസും, ഒക്കിനാവ ഉച്ചി റിയു കരാട്ടെ ഡോ കെനിയുകായ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ആൾ ഇന്ത്യ ഇൻവിറ്റേഷണൽ കരാട്ടെ ഡോ കൊബുഡോ മത്സരങ്ങ ൾ 20, 21 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300 പരം കരാത്തെ അഭ്യാസികൾ പങ്കെടുക്കും. ആൺകുട്ടികൾ, പെൺകുട്ടികൾ പുരുഷന്മാർ, സ്ത്രീകൾ എന്നീ വിഭാഗങ്ങളിലായി 110 ഇനങ്ങളിൽ മത്സരം നടക്കും. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമിന് ‘മാസ്റ്റർ സീയു ഷിൻജോ മെമ്മോറിയൽ ട്രോഫിയും’ കാഷ് പ്രൈസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ‘പി കൃഷ്ണൻ മെമ്മോറിയൽ’ ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 20 ന് രാവിലെ 10 ന് കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ പി.കെ ജഗന്നാഥന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി പി.പി സദാനന്ദൻ നിർവ്വഹിക്കുമെന്ന് സംഘാടകൻ കെ.വി മനോഹരൻ അറിയിച്ചു


