ഗോ ഫസ്റ്റ്: ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി വി. മുരളീധരന് നിവേദനം
കണ്ണൂർ : ഗോഫസ്റ്റ് എയർലൈൻസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് നിർത്തിവെച്ച സാഹചര്യത്തിൽ പകരം സംവിധാനം കണ്ടെത്താൻ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകി.
പ്രതിമാസം 240 സർവീസുകളാണ് ഗോഫസ്റ്റ് നിർത്തിവെച്ചിരിക്കുന്നത്. ഇതുകാരണം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രാസൗകര്യം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു.



Click To Comment