Home KANNUR എൽഡിഎഫ് അഴീക്കോട് മണ്ഡലം റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു
KANNUR - 2 weeks ago

എൽഡിഎഫ് അഴീക്കോട് മണ്ഡലം റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു

പുതിയതെരു : സിംഗപ്പൂരിനെയും ദുബായിയെയും പോലെ കേരളം വളരുകയാണെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. എൽ.ഡി.എഫ്. അഴീക്കോട് അസംബ്ലി മണ്ഡലം റാലി പുതിയതെരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുമലയാളിക്കും തെരുവിൽ കിടക്കേണ്ട സാഹചര്യമില്ല. നല്ല ജീവിതവും മെച്ചപ്പെട്ട ജീവിതസാഹചര്യവും കേരളത്തിലുണ്ട്.

എ.ഐ. ക്യാമറകൾ വിദേശരാജ്യങ്ങളിലുള്ളതുപോലെയുള്ള ശാസ്ത്രീയസമ്പ്രദായമാണ്. അത് കേരളത്തിൽ വന്നാൽ എന്താണ് കുഴപ്പം. സർക്കാർ കെൽട്രോണിനെ ഏൽപ്പിച്ചു. പദ്ധതിനടത്തിപ്പിനായി അവർ ഉപകരാർ നൽകി. ചട്ടങ്ങളും നിയമങ്ങളും പാലിച്ചുതന്നെയാണ് സാധ്യതയുള്ള കമ്പനികൾക്ക് നൽകിയത്. ഇതൊക്കെ നാട്ടിൽ വരുമ്പോൾ ജനങ്ങൾ എൽ.ഡി.എഫിനൊപ്പം വരും. ഇതിലുള്ള വിഭ്രാന്തിയാണ് യു.ഡി.എഫിന്. രാവിലെ മുതൽ അഴിമതിയുണ്ടെന്ന് പറഞ്ഞ് ചെന്നിത്തലയും കൂട്ടരും വരും. എന്തോ കടലാസുണ്ടെന്നാണ് പറയുന്നത്. എന്നാൽ കാണട്ടെ നിങ്ങളുടെ കൈയിലുള്ള കടലാസ് -അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് കളവ് പറയുകയാണ്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകരുതെന്നും ഇ.പി. പറഞ്ഞു.

പുതിയതെരു ഹൈവേ ജങ്ഷനില്‍ അഴീക്കോട് മണ്ഡലം റാലി എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ എന്‍ ചന്ദ്രന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശന്‍, കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍, കെ സി ഹരികൃഷ്ണന്‍, വി കെ സുരേഷ് ബാബു, ഇ പി ആര്‍ വേശാല, ഹാഷിം അരിയില്‍, ഒ രാജന്‍, ബാബുരാജ് ഉളിക്കല്‍, അരക്കന്‍ ബാലന്‍, വയക്കാടി ബാലകൃഷ്ണന്‍, എം പി മുരളി എന്നിവര്‍ സംസാരിച്ചു. പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
കൂത്തുപറമ്പ്‌ റാലി മാറോളിഘട്ട് ടൗൺ സ്‌ക്വയറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്തു. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. സി പി മുരളി, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ഇ പി ദാമോദരൻ, യു ബാബു ഗോപിനാഥ്‌, കെ സുരേഷ്, കാസിം ഇരിക്കൂർ, ടി ഭാസ്കരൻ, കെ വി ഗംഗാധരൻ, കെ ധനഞ്ജയൻ, ഒ പി ഷീജ, ടി ഷബ്‌ന, കെ ഇ കുഞ്ഞബ്ദുള്ള, കെ ലീല, രവീന്ദ്രൻ കുന്നോത്ത്, എ പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
പേരാവൂർ മണ്ഡലം റാലി പേരാവൂരിൽ സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം അഡ്വ. വി ഷാജി അധ്യക്ഷനായി. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, എൽഡിഎഫ് നേതാക്കളായ കെ ജെ ദേവസ്യ, സി വി എം വിജയൻ, പ്രശാന്തൻ മുക്കോളി, ജോസ് ചെമ്പേരി, കെ ടി രാഗേഷ്, ഡി മുനീർ, കെ എം വിജയൻ, കെ സി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ബിനോയ്‌ കുര്യൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.