പഠിതാക്കളെ പരിഗണിക്കുക: സയ്യിദ് അലി ബാ അലവി തങ്ങൾ
കണ്ണാടിപ്പറമ്പ്: ജ്ഞാനം തേടിയിറങ്ങുന്നവൻ സ്വർഗ പാതയിൽ സഞ്ചരിക്കുന്നവരാണെന്നും അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതും അവരെ സ്വാഗതം ചെയ്യുന്നതും സുകൃതമാണെന്നും സയ്യിദ് അലി ബാ അലവി തങ്ങൾ പ്രസ്താവിച്ചു.കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ് ലാമിക് കോളേജിൽ ഹിഫ്ള്, ഹുദവി കോഴ്സുകളിലേക്ക് പ്രവേശനം നേടിയവരുടെ ക്ലാസുദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അദ്ധ്യക്ഷനായ വേദിയിൽ സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ ഉദ്ഘാടനം നിർവഹിച്ചു.അനസ് ഹുദവി വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുൽ ഖാദിർ ഫൈസി,എ.ടി മുസ്തഫ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി,കെ.ടി റഹീം നിടുവാട്ട്, ഹാഫിള് അബ്ദുല്ല ഫൈസി, പി പി മുഹമ്മദ് പുല്ലൂപ്പി, ഖാലിദ് ഹാജി, റഫീഖ് ഹുദവി, ഹാഫിള് ഉസൈർ ഖാസിമി, മുഹമ്മദലി ഹുദവി, അസ്ലം ഹുദവി, സി.പി മായിൻ മാസ്റ്റർ, എം.വി ഹുസൈൻ,കബീർ കണ്ണാടിപ്പറമ്പ് ,മജീദ് ഹുദവി സംബന്ധിച്ചു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഫാറൂഖ് ഹുദവി നന്ദിയും പറഞ്ഞു.


