പി കെ രാഗേഷ്, പി കെ രഞ്ചിത്ത് എന്നിവരടക്കം ഏഴ് പേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കൂട്ട നടപടി.പി കെ രാഗേഷ്, പി കെ രഞ്ചിത്ത് എന്നിവരടക്കം ഏഴ് പേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് കോൺഗ്രസ് പള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയും ബൂത്ത് കമ്മറ്റിയും പിരിച്ചു വിട്ടു . പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിൽ പി കെ വിഭാഗം യുഡിഎഫിനെ പരാജയപ്പെടുത്തിയിരുന്നു
കോൺഗ്രസ് കമ്മിറ്റിയുടെ അറിയിപ്പ്
പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ യഥാർത്ഥ മെമ്പർമാരെ അറിയിക്കാതെ 5350 മെമ്പർഷിപ്പ് ഏകപക്ഷീയമായി തള്ളിക്കുകയും, കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തതിന്റെ പേരിൽ പി കെ രാഗേഷ്, ചേറ്റൂർ രാഗേഷ്, അഖിൽ എം കെ, രഞ്ജിത്ത് പി കെ , സൂരജ് പി കെ. രതീപൻ കെ പി, എം വി പ്രദീപ് കുമാർ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും, അനിത കെ പി ചന്ദ്രൻ കെ പി എന്നിവരെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിക്കുന്നു.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡൻറ് അറിയിച്ചു. പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല കെപിസിസി മെമ്പർ ശ്രീ.രാജീവൻ എളയാവൂരിന് നൽകിയതായി അറിയിക്കുന്നു.


