തളാപ്പ് നാലുവരിപ്പാത; ഒപ്പുശേഖരണം തുടങ്ങി
കണ്ണൂർ : നിർദിഷ്ട തളാപ്പ് നാലുവരിപ്പാതക്കെതിരേ ഒപ്പുശേഖരണം തുടങ്ങി. ഭക്തജനങ്ങളും നാട്ടുകാരും ചേർന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന ഭീമഹർജിക്ക് വേണ്ടിയാണ് തളാപ്പ് സുന്ദരേശ്വര ക്ഷേത്രാങ്കണത്തിൽ ഒപ്പുശേഖരണം നടത്തിയത്.
തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിന്റെ ഗുരുമണ്ഡപം, വെടിക്കോട്ടത്തറ, പടവുകൾ, നടപ്പന്തലിന്റെ ഭാഗം, ഓലച്ചേരി കാവിലെ നാഗസ്ഥാനം, ഗുളികൻസ്ഥാനം, ഊട്ടുപുര എന്നിവയുൾപ്പെടെ നഷ്ടമാകുമെന്ന് കാണിച്ചാണ് ഭീമഹർജി നൽകുന്നത്. ഇരുന്നൂറോളം പേരുടെ വീടോ സ്ഥലമോ സ്ഥാപനങ്ങളോ നഷ്ടപ്പെടുത്തിക്കൊണ്ടാണ് റോഡ് നിർമാണമെന്നാണ് സമരരംഗത്തുള്ളവരുടെ ആരോപണം. കരട് ബൃഹദ്പദ്ധതി സംബന്ധിച്ച ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ ഇൗ മാസം 28വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.



Click To Comment