ഹജ്ജ്: മാനവികതയുടെ സന്ദേശം
കണ്ണാടിപ്പറമ്പ് : വിശ്വാസി സമൂഹം പ്രതീക്ഷാപൂർവ്വം കാത്തിരിക്കുന്ന ദിനരാത്രങ്ങളാണ് വരാനിരിക്കുന്ന ഹജ്ജിന്റെ നാളുകൾ. ആയതിനാൽ പാപമുക്തമായ ജീവിതം ആഗ്രഹിച്ച് ആരാധനാകർമങ്ങളിൽ വ്യാപൃതനാകാൻ ഹാജിമാർ ജാഗ്രത പാലിക്കണമെന്ന് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാഷിം ബാഅലവീ തങ്ങൾ ആവശ്യപ്പെട്ടു.ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്കായി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോളേജ് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.ടി മുസ്തഫ ഹാജി അദ്ധ്യക്ഷനായി.മൊയ്തു നിസാമി കാലടി ഹജജ് പഠന ക്ലാസ് നടത്തി.കെ.പി അബൂബക്കർ ഹാജി, മുശ്താഖ് ദാരിമി, അറക്കകത്ത് സത്താർ, എം.വി ഹുസൈൻ, പി.കെ.പി അബ്ദുറഹ്മാൻ, അനസ് ഹുദവി, മജീദ് ഹുദവി, പി.മുഹമ്മദ് കുഞ്ഞി, ആസാദ് പി.കെ സംബന്ധിച്ചു. സി .പി മായിൻ മാസ്റ്റർ സ്വാഗതവും ഖാലിദ് ഹാജി നന്ദിയും പറഞ്ഞു.


