മത്സര ഓട്ടം ബസ്സുകൾ കൂട്ടിയിടിച്ച് നാല് വയസുകാരിക്ക് പരിക്കേറ്റു.
പരിയാരം .ദേശീയപാതയിൽമെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ്സുകൾ മത്സര ഓട്ടത്തിൽ കൂട്ടി ഉരസി നാലു വയസുകാരിക്ക് പരിക്കേറ്റു. ജീവനക്കാർ തമ്മിലുണ്ടായ തർക്കം കാരണം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പരിയാരം പോലീസ് എത്തിയാണ് ബസുകൾ നീക്കിയത്.ബസിൽയാത്ര ചെയ്തിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ രഞ്ജിത്തിൻ്റെമകൾ സാൻവിക (4) ക്കാണ് പരിക്കേറ്റത് . മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി. ചെവിയടക്കമുള്ള നെറ്റി ഭാഗത്തു നീർക്കെട്ട് രൂപപ്പെട്ടതിനാൽ തുടർ ചികിത്സക്കായ് മംഗലാപുരത്തേ ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Click To Comment