17 കാരിക്ക് പീഡനം ; പോക്സോ കേസിൽലോറി ഡ്രൈവർ അറസ്റ്റിൽ
വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ലോറി ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ചെറുപഴശി സ്വദേശി കെ.ഷിബി(25)യെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 17 കാരിയുടെ പരാതിയിലാണ് കേസ്.പ്രണയം നടിച്ച് ബന്ധുവീട്ടിൽ കൊണ്ടു പോയി പലതവണ പീഡിപ്പിച്ചുവെന്നും പിന്നീട് മറ്റൊരു ദിവസം കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ദിവസങ്ങൾ മുമ്പ് പെൺകുട്ടിയെ ഇരിട്ടി ഉള്ളൂരിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നും
പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ക്ലാസ്ടീച്ചറെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയ 17 കാരിയായ വിദ്യാർത്ഥിനിയെ ലോറി ഡ്രൈവർക്കൊപ്പംമട്ടന്നൂരിൽ വെച്ച് രാത്രിയിൽ ബന്ധുക്കൾ പിടികൂടിയ സംഭവവുമുണ്ടായിരുന്നു. .


