പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം
പഴയങ്ങാടി: എരിപുരം പഴയ എ.ഇ.ഒ ഓഫീസിന് സമീപത്തെ വി.എ ഹംസയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. സി.സി ടി.വിയുടെ ഡി.വി.ആർ സെറ്റും വിലപ്പെട്ട രേഖകളും മോഷണം പോയി എന്നാണ് പ്രാഥമിക നിഗമനം. ഹംസയും കുടുംബവും ഖത്തറിലാണ് ഉള്ളത്. വീട്ട് ഉടമ വീട്ടിൽ എത്തിയാൽ മാത്രമേ കൂടുതലായി എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് അറിയുവാൻ കഴിയുകയുള്ളു.വീടിന്റെ പ്രധാന വാതിൽ കുത്തി തുറന്നതിന് ശേഷം മൂന്ന് കിടപ്പ് മുറികളുടെ വാതിലും കുത്തി തുറന്ന് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പഴയങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ ടി.എൻ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.


