ഇടി മിന്നലേറ്റ് നാല് വിനോദ സഞ്ചാരി കളായ യുവാക്കൾക്ക് പരിക്ക്.
ചെറുപുഴ: ജോസ്ഗിരി തിരുനെറ്റിക്കല്ലിലുണ്ടായ ഇടിമിന്നലിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. അരിവിളഞ്ഞപൊയിൽ സ്വദേശി അബിൻ ബാബു (22), പയ്യന്നൂർ സ്വദേശികളായ പി.എസ്. അക്ഷയ് (22), സി.വി. ജിതിൻ (22), പി. വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്. ജോസ്ഗിരി തിരുനെറ്റിക്കല്ല് കാണാനെത്തിയതായിരുന്നു യുവാക്കൾ. വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് യുവാക്കൾക്ക് പരിക്കേറ്റത്. പാടിയോട്ടുചാലിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാക്കൾ തിരുനെറ്റിക്കല്ല് കാണാനിറങ്ങുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ചെറുപുഴ സഹകരണ ആസ്പത്രിയിലെത്തിച്ചു. പിന്നീട് അബിൻ ബാബു, അക്ഷയ്, ജിതിൻ എന്നിവരെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിഷ്ണുവിനെ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു.


