ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ല് കൊഴിച്ച മരുമകനെതിരെ കേസ്
തളിപ്പറമ്പ്: ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന ഭാര്യാപിതാവിനെ തള്ളിയിട്ട് പല്ലു പൊട്ടിച്ചമരുമകനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.ആന്തൂർ മൊറാഴ സെൻട്രലിലെ എം.വി.കുഞ്ഞികൃഷ്ണൻ്റെ (75) പരാതിയിലാണ് മകളുടെ ഭർത്താവായ കല്യാശേരി അഞ്ചാംപീടിക സ്വദേശി രമേശനെ (40) തിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ എട്ടാം തീയതി വൈകുന്നേരം 6.45നാണ് സംഭവം. ക്ഷേത്രത്തിൽ പോയി തിരിച്ചു വീട്ടിലേക്ക് വരികയായിരുന്ന പരാതിക്കാരനെ
തടഞ്ഞു നിർത്തി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. മുഖമടിച്ച് നിലത്തു വീണ പരാതിക്കാരൻ്റെ പല്ല് പൊട്ടുകയും ചെയ്ത സംഭവത്തിലാണ് മരുമകനെതിരെ പോലീസ് കേസെടുത്തു.



Click To Comment