Home KANNUR കായിക താരങ്ങൾക്ക് നീതി ലഭ്യമാക്കണം : കെ സി മുഹമ്മദ് ഫൈസൽ
KANNUR - 3 weeks ago

കായിക താരങ്ങൾക്ക് നീതി ലഭ്യമാക്കണം : കെ സി മുഹമ്മദ് ഫൈസൽ


കണ്ണൂർ: ഡൽഹിയിലെ ജന്ദർമന്ദിരിൽ നീതിക്കായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക് നീതി ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും വനിത താരങ്ങളെ അപമാനിച്ച ഫെഡറേഷൻ പ്രസിഡൻ്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരണിനെതിരെ ലൈഗീക അതിക്രമത്തിന് കേസ്സെടുക്കണമെന്നും കെ പി സി സി മെമ്പർ കെസി മുഹമ്മദ് ഫൈസൽ പ്രസ്താവിച്ചു താരങ്ങൾക്ക് നീതി ലഭിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കായിക താരങ്ങൾ നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ് അഖിലേന്ത്യാ കമ്മറ്റി നടത്തുന്ന ഐക്യദാർഢ്യ ദീപം തെളിക്കൽ സമരത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ മഹിളാ കോൺഗ്രസ് കമ്മറ്റി കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടത്തിയ ദീപം തെളിക്കൽ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു , നിയുക്ത ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ ഇ പി ശ്യാമള, നസീമ ഖാദർ , ജില്ലാ നേതാക്കളായ ഉഷാകുമാരി, രതി, എം വി ചഞ്ചലാക്ഷി, തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.