Home KANNUR MAYYIL ‘സ്നേഹവർഷം 90-91’
MAYYIL - 3 weeks ago

‘സ്നേഹവർഷം 90-91’

മയ്യിൽ : മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1990 -91 പത്താം ക്ലാസ് പഠിച്ചവർ ‘സ്നേഹവർഷം 90-91’ എന്ന പേരിൽ 31 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുകൂടി. പരിപാടിയിൽ 130 ഓളം പേർ പങ്കെടുത്തു.

ഒ യം അജിത്ത് അധ്യക്ഷത വഹിച്ചു. കെ പി ചന്ദ്രൻ സ്വാഗതവും സി എച്ച് പ്രതാപൻ നന്ദിയും പറഞ്ഞു. യു പി അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും സജീവൻ ഡിവൈൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വി ഉത്തമൻ, ഉണ്ണികൃഷ്ണൻ, ബിജു എ ഒ, രാജേഷ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

തുടർന്ന് മയ്യിൽ യുവജന വായനാശാല & ഗ്രന്ഥാലയം വനിതാവേദി സംഘടിപ്പിച്ച നൃത്തശില്പവും പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു