വാർഷിക ആഘോഷം സംഘടിപ്പിച്ചു
ചട്ടുകപ്പാറ: ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ 18-ാം വാർഷിക ആഘോഷം നടത്തി. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷത വഹിച്ചു.
സി പി ഐ എം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽ കുമാർ, തളിപ്പറമ്പ് ലൈബ്രറി കൗൺസിൽ അംഗം പി പ്രശാന്തൻ, വാർഡ് മെമ്പർ പി ശ്രീധരൻ എന്നീവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ വി പ്രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ കൃഷ്ണൻ സ്വാഗതവും വായനശാല പ്രസിഡണ്ട് കെ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വനിതാവേദിയുടെ മെഗാ തിരുവാതിര, പൂതപ്പാട്ട് ദൃശ്യാവിഷ്കാരം, മാർഗ്ഗം കളി, മൂകാഭിനയം, ബാലവേദിയുടെ നൃത്തനൃത്യങ്ങൾ, യുവജന വേദിയുടെ സിനിമാറ്റിക് ഡാൻസ്, മാണിയൂർ ആർട്സിന്റെ നാടകം എന്നിവയും അരങ്ങേറി.


