സ്ഥാപനത്തിൽ കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയുടെ ഐഫോൺ കവർന്നു
കണ്ണൂർ: വ്യാപാരസ്ഥാപനത്തിൻ്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം മുളക് പൊടി എറിഞ്ഞ് സ്ഥാപന ഉടമയുടെ ഐഫോൺ കവർന്നു.കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെ കണ്ണൂർ ഫോർട്ട് റോഡിലെ ഷേണായീസ് ബിൽഡിംങ്ങിൻ്റെ ഏഴാമത്തെ നിലയിലെ ഓഫീസ് മുറിയിലായിരുന്നു സംഭവം. മുറിയിലേക്ക് അതിക്രമിച്ച് കയറിയ രണ്ടു പേർ സംസാരിക്കാനെന്ന വ്യാജേനസ്ഥാപന ഉടമയായ കണ്ണൂർ പയ്യാമ്പലത്തെ റാഹത്ത് മൻസിലിൽ താമസിക്കുന ഉമ്മർ കുട്ടിയെ (69) തള്ളിയിടുകയും ചവിട്ടുകയും മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് കയ്യിലുണ്ടായിരുന്ന ഐഫോൺ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Click To Comment