നല്ല അറിവിലൂടെ നല്ല സമൂഹത്തെ സൃഷ്ടിക്കണം:പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ
കണ്ണൂർ : ലഭ്യമാകുന്ന അറിവ് കൊണ്ടും നുകർന്ന് നൽകുന്ന അറിവ് കൊണ്ടും നല്ല സമുഹത്തെ സൃഷ്ടിക്കാൻ സാധിക്കണമെന്നും അതിലൂടെ മാത്രമെ വ്യക്തിക്കും സമുഹത്തിനും രാഷ്ട്രത്തിനും ഉപകാരവും ഫലപ്രാപ്തിയും പുരോഗതിയും ഉണ്ടാകുകയുള്ളു എന്നും പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ധാരാളം അറിവുകൾ നേടൽ കൊണ്ട് ലക്ഷ്യബോധത്തിലേക്ക് മനുഷ്യൻ എത്താൻ സാധ്യമാവില്ല മറിച്ച് അതിനെ കുറിച്ച് ചിന്തിക്കുകയും അതിന്റെ അന്തസത്ത ഉൾകൊള്ളുകയും ചെയ്യുന്നവരാകണം അത് നേടിയെടുത്തവർ എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ പരിശീലനം നേടിയ മുദരിബുമാരുടെ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം മുദ രിബുമാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. അൻവർ ഹൈദരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഇബ്രാഹിം ബാഖവി പൊന്നിയം, അബ്ദുൽ നാസർ ഫൈസി പാവന്നൂർ, അബ്ദുൽ കരീം അൽ ഖാസിമി, ഉമർ മുഖ് താർ ഹുദവി, ഷാഹിദ് ഹുദവി, സക്കരിയ ദാരിമി പെടെന, റശാദ് ദാരിമി, മുജീബ് അൻസരി, ഹാഷിം അസ്ഹരി, മുനീർ കുന്നത്ത്, ഫൈസൽ അസ് അദി, സക്കരിയ ദാരിമി കാക്കടവ്, എന്നിവർ പ്രസംഗിച്ചു,
ഈ വി അഷ്റഫ് മൗലവി സ്വാഗതവും അബ്ദുള്ള ഹുദവി നന്ദിയും പറഞ്ഞു.


