ചരിത്രമറിയാത്തവർ ചരിത്രം തയ്യാറാക്കുന്നതിൽ നിന്ന് പിന്തിരിയണം: അഷറഫ് തില്ലങ്കേരി മദീന
കണ്ണൂർ: ഏതൊരു രാജ്യത്തിന്റെയും ചരിത്രം അതിനെക്കുറിച്ച് വിവരമില്ലാത്തവർ തയ്യാർ ചെയ്യുമ്പോഴാണ് രാജ്യത്തെ വ്യത്യസ്ത മതസ്ഥർക്കിടയിലുള്ള ഐക്യവും സ്നേഹവും തകർന്ന് പോകുന്നതെന്നും ചരിത്രമറിയാത്തവർ ചരിത്രം തയ്യാറാക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും മദീന ഇസ്ലാമിക് സെന്റർ ഉപാധ്യക്ഷൻ അഷറഫ് തില്ലങ്കേരി മദീന പ്രസ്താവിച്ചു.
ഒരു സമൂഹത്തെ മാത്രം ജനങ്ങൾക്കിടയിൽ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൽ നിന്നും സാംസ്കാരിക നായകൻമാരും സംവിധായകന്മാരും ഭരണകൂടവും പിൻമാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ എം.കെ. ഇബ്രാഹിം മുസ്ല്യാർ നഗറിൽ സംഘടിപ്പിച്ച ജില്ലാ കൗൺസിൽ മീറ്റും സെക്രട്ടറീസ് സംഗമവും ഒരുക്കം -23 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം ഒരുക്കംപദ്ധതി സമർപ്പിച്ചു.
റെയ്ഞ്ചുകൾക്കുളള ഒരുക്കം കിറ്റുകൾ ജില്ലാ ട്രഷറർ അബ്ദുശ്ശുക്കൂർ ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായിക്ക് നൽകി ഉത്ഘാടനം ചെയ്തു. മദ്റസ ഡയറികൾ വിതരണം ഏര്യം ഹസൻ മുസ്ല്യാർ ശ്രീകണ്ഠാപുരത്തിന് നൽകി ജില്ലാ ഉപാധ്യക്ഷൻ കെ.സി. മൊയ്തു മൗലവി നിർവ്വഹിച്ചു. അബ്ദുറഹ്മാൻ മിസ്ബാഹി കല്ലായി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.എസ്. അലി മൗലവി ഇരിട്ടി പ്രമേയം അവതരിപ്പിച്ചു.ഇബ്രാഹിം ബാഖവി പൊന്നിയം, റഹ്മത്തുള്ള മൗലവി വളപട്ടണം, അഷ്റഫ് ഫൈസി കരുവഞ്ചാൽ, അബ്ദുറഷീദ് അസ്ഹരി കണ്ണൂർ സിറ്റി, സിദ്ദീഖ് ഫൈസി വെൺമണൽ, അബ്ദുള്ള ഹുദവി കണ്ണാടിപ്പറമ്പ്,അഷ്റഫ് മൗലവി കമ്പിൽ, ആബിദ് ദാരിമി എടക്കാട്, അബൂബക്കർ യമാനി തുവ്വക്കുന്ന്, അബ്ദു മൂന്നാംകുന്ന്, ഉബൈദ് ഹുദവി ചാലാട്, ജാഫർ ദാരിമി ഞണ്ടും ബലം, സുബൈർ അരിയിൽ, മുസ്തഫ കൊട്ടില, അൻവർ ഹൈദരി, ശാക്കിർ തോട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. 30 ന് മുമ്പായി പ്രഥമ റെയിഞ്ച് തദ്രീബുകൾ പൂർത്തിയാക്കുക, 17 ന് കരിയാട് നടക്കുന്ന ജില്ലാസദർ മുഅല്ലിം സംഗമം വിജയിപിക്കുക, 31 ന് തൃശൂരിൽ നടക്കുന്ന സ്റ്റേറ്റ് സാരഥി സംഗമം വിജയി പ്പിക്കുക, പരീക്ഷാ ഫീസ് കലക്ഷൻ, ഹദ്ദാദ് മജ്ലിസ്, മദ്റസ സാഹിത്യ സമാജം, മുഅല്ലിം തആ വുൻ പദ്ദതി, തവാറുസ് പദ്ദതി, മഹ്കമ എന്നിവ വിജയിപ്പിക്കാനും കർമ്മ പദ്ധതികൾക്ക് രൂപം നൽകി. അബ്ദുസ്സലാം ഇരിക്കൂർ സ്വാഗതവും അബ്ദുല്ലത്തീഫ് ഇടവച്ചാൽ നന്ദിയും പറഞ്ഞു.


