പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് എട്ടിന് തുടങ്ങും
ശ്രീകണ്ഠപുരം: തീർഥാടനകേന്ദ്രമായ ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാം ഉറൂസ് എട്ടുമുതൽ 12 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലേക്ക് ഇസ്‌ലാമിക പ്രബോധനവുമായി ഹിജ്റ എട്ടാം നൂറ്റാണ്ടിൽ എത്തിയ മാലിക് ദീനാറിന്റെ സംഘത്തിൽപ്പെട്ടവരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിന്റെ ഭാഗമായി വിവിധദിനങ്ങളിൽ മതപ്രഭാഷണം, കഥാപ്രസംഗം, ബുർദ്ദ മജ്‌ലിസ്, സ്വലാത്ത് വാർഷികം, ഖത്തം ദുആ, ജില്ലാതല ദഫ് മത്സരം എന്നിവയും 11-ന് അന്നദാനവും നടക്കും.
12-ന് മന്ന മഖാമിലേക്ക് സ്വലാത്ത് ജാഥയോടെ സമാപനം. പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹസ്സൻ മുസ്‌ലിയാർ ഏര്യം മതപ്രഭാഷണം നടത്തും.
മഹല്ല് കമ്മിറ്റി സെക്രട്ടറി പി.ടി. മുഹമ്മദ്, പ്രസിഡന്റ് എം.പി. മുസ്തഫ ഹാജി, സ്വാഗതസംഘം ചെയർമാൻ വി.പി. മൂസാൻ, കൺവീനർ പി.കെ. ശിഹാബുദ്ദീൻ, എൻ.പി. റഷീദ്, കെ.വി. ഹാരിസ്, വി.പി. മുഹമ്മദ്, സി.പി. റഷീദ് എന്നിവർ പങ്കെടുത്തു.


