എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.
പരിയാരം : മാരക ലഹരി മരുന്നായ എം.ഡി.എം.എ.യു മായി യുവാവിനെ പോലീസ് പിടികൂടി. പരിയാരം മുക്കുന്ന് സ്വദേശി എസ്.പി ഹൗസിൽ മുജീബ് റഹ്മാനെ (31)യാണ് പരിയാരം എസ്.ഐ.എൻ.പി.രാഘവൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അഷറഫ്, സിവിൽ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ, ഡ്രൈവർ ഗ്രേഡ് എ എസ് ഐ രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.വെള്ളിയാഴ്ച വൈകുന്നേരം പരിയാരം മുക്കുന്നിൽ വെച്ചാണ് 480 മില്ലിഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിലായത്.



Click To Comment