Home KANNUR സ്വർണാഭരണം കവർന്ന സംഭവം; പ്രതി റിമാൻഡിൽ
KANNUR - 4 weeks ago

സ്വർണാഭരണം കവർന്ന സംഭവം; പ്രതി റിമാൻഡിൽ

പഴയങ്ങാടി: റെയിൽവേ സ്റ്റേഷനു സമീപത്തെ സതീ രവീന്ദ്രന്റെ പൂട്ടിയ വീട് കുത്തിതുറന്ന് സ്വർണാഭരണം കവർന്ന കേസിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപത്തെ പി.എച്ച്. ആസിഫിനെ ( 21 ) പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തു.

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രി​ക്കെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. സ​തി ര​വീ​ന്ദ്ര​ന്റെ വീ​ട്ടി​ൽ​നി​ന്ന് പ​തി​നൊ​ന്ന് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​തി​ൽ​നി​ന്ന് ആ​റ​ര​പ​വ​ൻ കാ​ഞ്ഞ​ങ്ങാ​ട്ടെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ജ്വ​ല്ല​റി​യി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളെ പ​യ്യ​ന്നൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ