സാധനം വാങ്ങിയ പണം ചോദിച്ചതിന് ഭീഷണി മൂന്ന് പേർക്കെതിരെ കേസ്.
കണ്ണൂർ.ഇലക്ട്രിക്കൽ ഷോപ്പിൽ നിന്നും അരലക്ഷം രൂപയുടെ സാധനങ്ങൾ കടംവാങ്ങിയ ശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ പണം ചോദിച്ചതിന് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂരിലെ എംപയർ മാർക്കറ്റിംഗ് ഇലക്ട്രിക്കൽ ഷോപ്പ് ഉടമ പ്രിയേഷ് കൊറ്റാളിയുടെ പരാതിയിലാണ് സാധനങ്ങൾ കടം വാങ്ങിയനവീൻ, രൂപേഷ്, ആദർശ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2020 ഫെബ്രവരി ആറിനാണ് പരാതിക്കാസ്പദമായ സംഭവം.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Click To Comment