കേരളാ സ്‌റ്റോറി സിനിമ: മതേതരത്വം തകര്‍ത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമം-അബുല്ല നാറാത്ത്
പുതിയതെരു: ‘ദി കേരളാ സ്‌റ്റോറി’ സിനിമ മതേതരത്വം തകര്‍ത്ത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്നും എല്ലാറ്റിനും പിന്നില്‍ സംഘപരിവാരമാണെന്നും എസ്ഡി പി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബുല്ല നാറാത്ത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്‌റ്റോറി സിനിമ നിരോധിക്കുക, അണിയറ ശില്‍പ്പികളെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ് ഡിപി ഐ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതെരുവില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളും ഐക്യത്തോടെ കഴിഞ്ഞുകൂടുന്ന കേരളത്തെ മതപരമായി വിഭജിച്ച് കേരളത്തിന്റെ ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സിനിമ നിര്‍മിച്ചത്. 32000 എന്നുള്ളത് ഇപ്പോള്‍ 3 ആക്കി ചുരുക്കിയത് തന്നെ നുണയുടെ വ്യാപ്തി ജനം തിരിച്ചറിഞ്ഞത് കൊണ്ടാണ്. കേരള സ്‌റ്റോറി സിനിമയെ നിരോധിക്കുകയും അതിന്റെ അണിയറ പ്രവര്‍ത്തകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് അബ്ദുല്ല നാറാത്ത് ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം അബ്ദുല്ല മന്ന, മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, റിഷാദ് കാട്ടാമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.


