കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷിക ആഘോഷം
കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി വാർഷിക ആഘോഷം മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ആദ്ധ്യക്ഷത വഹിച്ചു.
സിഡിഎസ് മുൻ ചെയർപേഴ്സൺമാരെ ആദരിച്ചു. മെമ്പർ സെക്രട്ടറി സി എച്ച് ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത കെ സി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പ്രസീത, വാർഡ് മെമ്പർ പി ഷീബ, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി വി ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി കെ പ്രകാശൻ, GHSS ചട്ടുകപ്പാറ ഹെഡ്മാസ്റ്റർ എം സി ശശീന്ദ്രൻ എം വി സുശീല, കെ കെ നിഷ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സി ബിന്ദു സ്വാഗതവും വൈസ് ചെയർ പേഴ്സൺ എം പി രൂപ നന്ദിയും പറഞ്ഞു.


