ടാക്സികൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിക്കണം
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് ടാക്സികൾക്ക് ഏർപ്പെടുത്തിയ പ്രവേശന ഫീസ് പിൻവലിക്കണമെന്നും ഓട്ടോറിക്ഷകളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാ കൺവെൻഷൻ അവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.ബാബുരാജ് അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ, അരക്കൻ ബാലൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: യു.വി.രാമചന്ദ്രൻ (പ്രസി.), ടി.പി.ശ്രീധരൻ, പി. പുരുഷോത്തമൻ, എം.സി.ഹരിദാസൻ, കെ.ബഷീർ, പി.മഹേഷ് (വൈസ്.പ്രസി.), വി.കെ.ബാബുരാജ് (ജന.സെക്ര.), എം.ചന്ദ്രൻ, എ.ചന്ദ്രൻ, കെ.മനോഹരബാബു, മാണിക്കോത്ത് രവി, എ.വി.പ്രകാശൻ (സെക്ര.).


