നാളെ വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ നല്ലാനി മുക്ക്, നല്ലാനി പറമ്പ്, കുന്നാവ് എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വളപട്ടണം കടവ് റോഡ്, വളവട്ടണം പാലത്തിനു സമീപം എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊട്ടന്‍ പ്ലാവ്, പൈതല്‍ മല എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തവറൂല്‍, പന്നിയോട്ട് മൂല, പഞ്ചാംമൂല, നോബിള്‍ എന്നീ ഭാഗങ്ങളില്‍ മെയ് നാല് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍ക്കണ്ടി, വെത്തിലപ്പള്ളി, ഗോപാലന്‍കട, പൂത്തട്ടക്കാവ്, ജന്നത് നഗര്‍, പൊഞ്ഞാങ്കണ്ടി റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് നാല് വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെയും ആസാദ് റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9. 30 വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാതിരിപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം, കാനനൂർ ഹാൻഡ്‌ലൂം ഭാഗങ്ങളിൽ മെയ് നാല് വ്യാഴം രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് മണിവരെയും എൻ എസ് പെട്രോമാർട്ട് , എടചൊവ്വ, പന്നിക്കുന്ന് ഭാഗങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.


