തീവണ്ടി തട്ടി മരിച്ചു
പഴയങ്ങാടി: വെങ്ങരയിൽ അജ്ഞാതൻ തീവണ്ടി തട്ടി മരിച്ചു. വെങ്ങര റെയിൽവെ ഗേറ്റിന് സമീപത്താണ് അജ്ഞാത യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 9 മണിയോടെയാണ് ഒന്നാമത്തെ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിന് ഏകദേശം 172 സെന്റിമീറ്റർ ഉയരവുംവെളുത്ത നിറവുമാണ്. ലുങ്കിയും ചാരനിറത്തിലുള്ളകള്ളിക്കളളി ഷർട്ടുമാണ് വേഷം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയപഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Click To Comment