Home KANNUR ഭക്ഷ്യവിഷബാധ 50 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി.
KANNUR - 4 weeks ago

ഭക്ഷ്യവിഷബാധ 50 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി.


വളപട്ടണം : ക്ഷേത്ര ഉത്സവ ത്തിനെത്തിയ 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചിറക്കൽ പുഴാതി തെരു ശ്രീ ഗണപതി മണ്ഡപം ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ അന്നദാനം നടന്നിരുന്നു . അന്നദാനത്തിൽ പങ്കെടുത്തവരിൽ ചിലർ ക്ഷേത്രപറമ്പിൽ നിന്ന് ഐസ് ക്രീമും കഴിച്ചിരുന്നു. ഇതിനു ശേഷമാണ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 50 ഓളം പേർക്ക് ഛർദ്ദി, വയറിളക്കം , ക്ഷീണം എന്നിവ അനുഭവപ്പെട്ടത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
ഛർദ്ദി യുംവയറിളക്കത്തെ തുടർന്ന് രാത്രിയോടെ അൻവിത (8) യെ ചാലമിംസ് ആശുപത്രിയിലും ദേവിക (9) യെ ധർമ്മശാലയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രപറമ്പിൽ വെച്ച് കഴിച്ച ഐസ് ക്രീമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു