പറശ്ശിനി മൂന്ന് സെന്റ് കോളനി റോഡിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാവുന്നു
വീഡിയോ റിപ്പോർട്ട്
പറശ്ശിനി: പറശ്ശിനി മൂന്ന് സെന്റ് കോളനി റോഡിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. അരിമ്പ്രയിലേക്ക് പോകുന്ന വഴിയുള്ള ഈ കൊടുംവളവ് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നിരപ്പായ റോഡ് ആയതിനാൽ വളരെ വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ദൈനംദിനം ലോറികളും ബസ്സുകളും തുടങ്ങി നിരവധി വാഹനങ്ങൾ പോകുന്ന ഇതുവഴി കുട്ടികളടക്കമുള്ളവരുടെ കാൽനട യാത്രയും സുഖകരമല്ല. ഈയിടെയായി നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. അതേസമയം, അപകടങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ ബന്ധപ്പെട്ട അധികൃതർ നടത്തണമെന്നാണ് യാത്രക്കാർ പറയുന്നത്.
കണ്ണാടിപ്പറമ്പ് ഓൺലൈന് വേണ്ടി Dhaneesh. O.v -Kannur
Camera »»HASHIM -ARAMPEEDIKA
Concept»» DHANEESH. O.V -KANNUR



Click To Comment