Home NARTH KANNADIPARAMBA നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പള്ളേരി അങ്കണവാടി ടീച്ചർ ഒ വല്ലിക്ക് യാത്രയയപ്പ് നൽകി
നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പള്ളേരി അങ്കണവാടി ടീച്ചർ ഒ വല്ലിക്ക് യാത്രയയപ്പ് നൽകി
കണ്ണാടിപ്പറമ്പ: നീണ്ട 35 വർഷത്തെ സേവങ്ങൾക്കു ശേഷം വിരമിച്ച കണ്ണാടിപ്പറമ്പ പള്ളേരി അങ്കണവാടി ടീച്ചർ ഒ വല്ലിക്ക് യാത്രയയപ്പ് നൽകി. ALMSCയുടെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ അങ്കണവാടി പ്രവർത്തക ലത സ്വാഗതം പറഞ്ഞു. ALMSC അംഗം ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ മുഹമ്മദലി ആറാംപീടിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ICDS സൂപ്പർവൈസർ റസീല കെ.എൻ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഉപഹാരം കൈമാറി ടീച്ചറെ ആദരിച്ചു. മറ്റു അങ്കണവാടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.



Click To Comment