Home KANNUR കേരളസ്റ്റോറിസിനിമ
നിരോധിക്കണം;
മുസ്ലിം ലീഗ്
KANNUR - 4 weeks ago

കേരളസ്റ്റോറിസിനിമ
നിരോധിക്കണം;
മുസ്ലിം ലീഗ്

കണ്ണൂർ:കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി ജനങ്ങളിൽ പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്ന കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.

ഇല്ലാനുണക്കഥകൾ
പ്രചരിപ്പിച്ച്കേരളത്തിൻറെസൗഹൃദാന്തരീക്ഷം തകർക്കുന്ന ഈ സിനിമക്ക്ഒരുകാരണവശാലുംപ്രദർശനാനുമതിനൽകാൻപാടില്ലെന്നുംയോഗംചൂണ്ടിക്കാട്ടി.

നിർമ്മാണ മേഖലകളെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള കോറി ഉൽപ്പനങ്ങളുടെവിലവർധനവ്പിൻവലിക്കണമെന്നുംയോഗംആവശ്യപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിൽ 75 വർഷമായി മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്
രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ യൂണിയൻമുസ്ലിംലീഗിനെനിരോധിക്കണമെന്നചിലതൽപരകക്ഷികളുടെ ഹർജി തള്ളിയ സുപ്രീംകോടതിവിധിയെയോഗംസ്വാഗതംചെയ്തു.

സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി യോഗം ഉദ്ഘാടനംചെയ്തു .
പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷതവഹിച്ചു .ജനറൽസെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു.
പ്ലാറ്റിനം ജൂബിലി ചലഞ്ച് എന്ന പേരിൽ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ശേഖരിക്കാൻ യോഗം തീരുമാനിച്ചു. ഓരോ മുസ്ലിംലീഗ്പ്രവർത്തകനിൽനിന്നും 75 രൂപ പാർട്ടിക്ക്സംഭാവനയായി സ്വീകരിക്കും . ഖാഇദമില്ലത്തിന്റെ ജന്മദിനമായ ജൂൺ അഞ്ചിന് ഫണ്ട് ശേഖരണം ആരംഭിച്ച ജൂൺ15അവസാനിപ്പിക്കും.ജില്ലാഭാരവാഹികളായമഹമൂദ്കടവത്തൂർ,അഡ്വ:കെ.എ.ലത്തീഫ്, വി പി വമ്പൻ , കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,അൻസാരിതില്ലങ്കേരി,സി.കെമുഹമ്മദ് മാസ്റ്റർ,എംപിമുഹമ്മദലി ,മഹമൂദ്അള്ളാംകുളം, ടി പി മുസ്തഫ, എൻ.കെ .റഫീഖ്മാസ്റ്റർ,പി.കെ.സുബൈർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ