റിമാൻ്റ് തടവുകാരൻ മരിച്ചു.
കണ്ണൂർ: അബ്കാരി കേസിൽ സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുകയായി പ്രതി അസുഖത്തെ തുടർന്ന് മരിച്ചു.ഇരിട്ടി കരിക്കോട്ടക്കരി കീഴ്പളളി പുളിവേരിക്കൽ ഹൗസിൽ ദേവസ്യയുടെ മകൻ സെബാസ്റ്റ്യൻ ആൻ്റോ (49) ആണ് മരണപ്പെട്ടത്. വയറുവേദനയെ തുടർന്ന് ഇയാളെ ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇതിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ ഇന്നലെ രാവിലെ 8.10 ഓടെ മരണപ്പെടുകയായിരുന്നു. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.



Click To Comment