കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ലീഗിന് വെള്ളിയാഴ്ച തുടക്കം കുറിക്കും..
പ്രദേശത്തെ വളർന്നു വരുന്ന ഫുട്ബോൾ കളിക്കാർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 12 വർഷങ്ങൾക് മുൻപ് കൊളച്ചേരി തവളപ്പാറ മിനി സ്റ്റേഡിയത്തിൽ ആരംഭിച്ച kpl ഫുട്ബോൾ ലീഗ് മത്സരങ്ങൾക് ഈ വരുന്ന മെയ് 5 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് തുടക്കം കുറിക്കും.
ഇന്നലെ കമ്പിൽ സി എച്ച് കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന താര ലേലത്തോടെ ഈ സീസണിന്റെ ആരംഭം കുറിച്ചു. രണ്ട് ഗ്രൂപുകളിൽ നിന്നായി കൊളച്ചേരി മയ്യിൽ നാറാത്ത് പഞ്ചായത്തുകളിൽ നിന്നായി 10 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
ഉത്ഘാടന മത്സരത്തിൽ ഓലീവ് fc ചെലേരി മുക്ക്. ജിംഘാന പള്ളിപ്പറമ്പുമായി ഏറ്റുമുട്ടും.
ടോമ്പ് fc നിടുവാട്ട്. എക്സ് ഗൾഫ് പാറപ്പുറം. ബറ്റാലിയൻസ് fc കയ്യം കോട്. വൺ ആർ fc നൂഞ്ഞേരി. ബ്രദഴ്സ് കമ്പിൽ. ഓലാസ് കൊളച്ചേരി. മിക്സ്ഡ് ബോയ്സ് നാറാത്ത്. മക്ക ഹൈപ്പർ മാർക്കറ്റ് മയ്യിൽ. എന്നീ ടീമുകൾ പങ്കെടുക്കും


