എസ് ബി ടി സംഗമം 2023
സ്വാഗത സംഘം രൂപീകരിച്ചു.
പയ്യന്നൂർ.എസ് ബി ടി യുടെ ഓർമ്മയ്ക്കായി എസ് ബി ടി യിൽ ജോലിയിൽ പ്രവേശിച്ച കണ്ണൂർ, കാസർകോട് ജില്ലയിലുള്ള മൂഴുവൻ പേരെയും പങ്കെടുപ്പിച്ച് കൊണ്ട് എസ് ബി ടി സംഗമം നടത്തുന്നു. പയ്യന്നൂർ സ്കന്ദ റസിഡൻസിയിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം എസ് ബി ടി മുൻ ചീഫ് ജനറൽ മാനേജർ ശ്രി സജീവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ,കെ പ്രേമചന്ദ്രൻ, എം കെ. സുരേഷ് ബാബു,ഏ.സി. മാധവൻ, എൻ.കെ.സുരേന്ദ്രൻ, പി.കെ.പി. സജ്ജയ്, പി.വി. കുഞ്ഞികൃഷ്ണൻ, പി.വി.മുകുന്ദൻ, എം .അച്ചുതൻ ,കെ .ടി.റോജ ,കെ .വി.ജയനാരായണൻ എന്നിവർ പ്രസംഗിച്ചു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ് ബി ടി സംഗമം സപ്തംബർ 9 ന് പയ്യന്നൂരിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. സംഗമംനടത്തിപ്പിന്ന് വേണ്ടി
101 അംഗ കമ്മിറ്റി രൂപീകരിച്ചു.
ചെയർമാൻ.. ഇ.കെ.കൃഷ്ണൻ
വർക്കിംഗ് ചെയർമാൻ… എം. കെ. സുരേഷ് ബാബു ,,
ജനറൽ കൺവീനർ. കെ. പ്രേമചന്ദ്രൻ, കൺവീനർ, കെ. വി. കൃഷ്ണൻ, ജോ.കൺവീനർ, പി .സതീഷ് ബാബു,
ട്രഷറർ.എൻ.കെ. സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.


