പുഴാതി ഹൈസ്ക്കൂളിന്റെ തിരുമുറ്റത്ത് 89 ബാച്ച് ഒരിക്കൽ കൂടി ഒത്ത് ചേർന്നു.
കണ്ണുർ : കക്കാട് പുഴാതി ഗവ.. ഹയർസെക്കൻഡറി സ്ക്കുളിൽ 1989 ൽ പത്താംതരത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ തിരികെ തിരുമുറ്റത്ത് മെയ് ദിനത്തിൽ പുഴാതി ഗവ: ഹൈസ്കൂളിൽ വെച്ച് നടന്നു. ജോയ് പീറ്ററുടെ അദ്ധ്യക്ഷതയിൽ മേയർ ടി.ഒ മോഹനൻ ഉൽഘാടനം ചെയ്തു. കൗൺസിലർ കൂക്കിരി രാജേഷ്, പ്രിൻസിപ്പൾഷെറിൻ ജോസഫ് , എച്ച്, എം.സയ്യിദ് ഇബ്രാഹിം, കെ. ടി . ഇസ്മായിൽ (ഓട്ടോഗ്രാഫ് കൺവീനർ )രഘു വാ യോത്ത്, ഹാമിദ് , ബാലഗോപാലൻ, ശ്രീനിവാസൻ , ജയദേവൻ, എന്നിവർ സംസാരിച്ചു. ജലീൽ ചക്കാലക്കൽ സ്വാഗതവും, ഷാജൻ വി. നന്ദിയും പറഞ്ഞു. ചടങ്ങിൽ, സുമ ടീച്ചർ, നളിനി ടീച്ചർ, മാലതി ഭായ് , പുഷ്പ, രഘു വായോത്ത്, ഹാമിദ് മാസ്റ്റർ, യൂസഫ് മാസ്റ്റർ , ശ്രീനിവാസൻ മാസ്റ്റർ , ബാലഗോപാലൻ മാസ്റ്റർ, ജയദേവൻ മാസ്റ്റർ എന്നീ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. തുടർന്ന് കലാപരിപാടികളും നടന്നു.


