കെ. ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി
കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ എ.യു.പി.സ്കൂൾ, മുൻ പ്രധാനാധ്യാപകൻ കെ.ഗോവിന്ദൻ നമ്പ്യാർ 84 അന്തരിച്ചു. കെ.എ.പി.ടി യൂണിയൻ മുൻ ജില്ലാ പ്രസിഡണ്ടും നിലവിൽ കെ.എസ്.എസ്.പി.യു ഭാരവാഹിയുമാണ്. ഭാര്യ സി.എ.നാരായണി അമ്മ. മക്കൾ ശാലിനി (അധ്യാപിക, കെ.പി.സി.എച്ച്.എസ്.എസ്, പട്ടാന്നൂർ), രാജശേഖരൻ, (ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, വൈദ്യുതി ഭവൻ, ഇലക്ട്രിക്കൽ ഡിവിഷൻ, കണ്ണൂർ), ശശികല (അധ്യാപിക, ചാവശ്ശേരി ഗവ: എച്ച്, എസ്, എസ്), ശൈലജ (അധ്യാപിക,ടി.ഐ.എച്ച്.എസ്.എസ്, നായൻമാർമൂല). മരുമക്കൾ നാരായണൻ.ടി (റിട്ട: അധ്യാപകൻ, ജി.എച്ച്.എസ്.എസ്, ഇരിക്കൂർ), ദീപ.കെ.കെ (ഹെഡ് ക്ലർക്ക്, സബ് രജിസ്ട്രാർ ഓഫീസ്, കല്യാശ്ശേരി), ജയപ്രകാശൻ.പി.വി(റിട്ട: അധ്യാപകൻ, അഞ്ചരക്കണ്ടി എച്ച്.എസ്.എസ്), ടി.എൻ.മുരളീധരൻ(ഹെഡ്മാസ്റ്റർ, മാങ്ങാട് ഈസ്റ്റ് എൽ.പി.സ്കൂൾ). സഹോദരങ്ങൾ ശ്രീദേവി അമ്മ ( മയ്യിൽ), കൃഷ്ണൻ നമ്പ്യാർ( വടുവൻ കുളം ) പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ.
സംസ്കാരം 2.5.23 ന് വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ.


