Home KANNUR മാഹി-വളപട്ടണം ജലപാത സർവേ ഉടൻ
KANNUR - 4 weeks ago

മാഹി-വളപട്ടണം ജലപാത സർവേ ഉടൻ


പാനൂർ 
: മാഹി-വളപട്ടണം ജലപാത ഒന്നാംഭാഗത്തിന്റെ നിർമാണത്തിനായി സ്ഥലമെടുപ്പിനുള്ള സർവേപ്രവർത്തനങ്ങൾ വേഗം തന്നെ തുടങ്ങുമെന്ന് കാണിച്ച് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കി.

തലശ്ശേരി താലൂക്കിലെ തൃപ്രങ്ങോട്ടൂർ, പാനൂർ, പെരിങ്ങളം, പന്ന്യന്നൂർ വില്ലേജുകളിലെ കടവത്തൂർ, പാലത്തായി, പുല്ലൂക്കര, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് ദേശങ്ങളിലെ സർവേനമ്പറുകളിലെ ഭൂമിയുടെ സർവേയാണ് നടത്തുക. സർവേ നടത്താനാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ അതിനാവശ്യമായ ചെലവ് വീഴ്ചവരുത്തിയവരിൽനിന്ന് ഈടാക്കുമെന്നും സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) കിബ്ഫി-രണ്ട് കണ്ണൂർ ഗസറ്റ് വിജ്ഞാപനത്തിൻ വ്യക്തമാക്കി.

സർവേ ചെയ്യുന്ന ഭൂമിയുടെ അവകാശികൾ അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും സർവേയർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സർവേ ചെയ്യുന്നതിനായി ഒഴിവാക്കേണ്ട മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ കാര്യമായ മറ്റു തടസ്സങ്ങളോ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ മുറിച്ചുകളയുകയോ നീക്കംചെയ്യുകയോ വേണം.

അതിരുകളോ മറ്റ് ലൈനുകളോ ഉണ്ടെങ്കിൽ വെട്ടിമാറ്റണം. കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന കാലത്തോളം തൊഴിലാളികളെ ഏർപ്പെടുത്തണം. അനുയോജ്യമായ സർവേ അടയാളങ്ങൾ നൽകണം.

ഈ അഭ്യർഥന അനുസരിക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ അത്തരം ജോലി കൂലിപ്പണിക്കാരെക്കൊണ്ടു ചെയ്യിക്കുന്നതിനുള്ള ചെലവ് വീഴ്ച വരുത്തിയവരിൽനിന്ന് ഈടാക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.