മദ്രസ അധ്യയന വർഷം ആരംഭിച്ചു.
ഈ വർഷത്തെ റമദാൻ വ്രതവും വെക്കേഷനും കഴിഞ്ഞ് മദ്രസ അധ്യയന വർഷം ആരംഭിച്ചു.
നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്രസയിൽ രാവിലെ 7 മണിക്ക് മഖാo സിയാറത്തോടെ ആരംഭിച്ച ചടങ്ങ് മദ്രസ പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ആദ്യക്ഷതയിൽ മഹല്ല് പ്രസിഡന്റ് കെ ടി മൂസാൻ ഹാജി ഉത്ഘാടനം നിർവഹിച്ചു. മദ്രസ ജനറൽ സെക്രട്ടറി സി പി മായിൻ മാസ്റ്റർ.മുസ്തഫ ഹാജി എ ടി. കെ പി ഷാഫി. കെ ടി ഖാലിദ് ഹാജി മുല്ലപ്പള്ളി മുഹമ്മദ്. കെ പി നൂഹ്. മുനവ്വർ സി പി.പള്ളിക്കപ്പുര മുഹമ്മദ് ഒ സി മുഹമ്മദ്. ഉസ്മാൻ. സലാം മൗലവി എന്നിവർ സംസാരിച്ചു. മദ്രസ സദർ മുഅല്ലിം അബ്ദുൽ ഖഫാർ ഫൈസി സ്വാഗതവും സ്വാലിഹ് മൗലവി നന്ദിയും പറഞ്ഞു.
ആദ്യ അഡ്മിഷൻ കരസ്ഥമാക്കിയ റിഫ സൽമ. അഫ്ത്താബ് എന്നീ കുട്ടികൾ ഒന്നാം ക്ലാസ് റൂം ഉത്ഘാടനം ചെയ്തു.പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.


