Home NARTH LOCAL-NEWS KANNADIPARAMBA ശുചിത്വ നഗരം, സുന്ദര നഗരം:സമ്പൂർണ്ണ ശുചിത്വ ഹർത്താൽ ജില്ലാതല ഉദ്ഘാടനം ഇന്ന് കണ്ണാടിപറമ്പിൽ
ശുചിത്വ നഗരം, സുന്ദര നഗരം:സമ്പൂർണ്ണ ശുചിത്വ ഹർത്താൽ ജില്ലാതല ഉദ്ഘാടനം ഇന്ന് കണ്ണാടിപറമ്പിൽ
കണ്ണൂർ: സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി വലിച്ചെറിയൽ മുക്ത നഗരസഭയായി മാറ്റുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ ഹർത്താൽ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്ണാടിപറമ്പിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിർവഹിക്കും. വിശിഷ്ട അതിഥിയായി കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ . ജില്ലയെ വലിച്ചെറിയൽ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ ഹർത്താൽ ആചരിക്കുന്നത്.



Click To Comment