സ്റ്റെപ്പ്റോഡിനു സമീപം മാലിന്യം തള്ളി; ലോറി ഡ്രൈവറിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി നാറാത്ത് പഞ്ചായത്ത്
|||||||||| തള്ളിയ മാലിന്യം നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെടുക്കുവാനും കർശന നിർദ്ദേശം നൽകി ||||||||||
നാറാത്ത്: സ്റ്റെപ്പ്റോഡിനു സമീപം ലോറിയിലെത്തി മാലിന്യം തള്ളിയ സംഭവത്തിൽ ഡ്രൈവറിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി നാറാത്ത് പഞ്ചായത്ത്. ഇന്നു രാവിലെയാണ് സംഭവം. ഔദ്യോഗിക ആവശ്യത്തിനായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ വാഹനത്തിൽ പോകുമ്പോഴാണ് ഏച്ചൂർ ഭാഗത്തു നിന്നും എത്തിയ പിക്കപ്പ് ലോറിയിൽ നിന്നും മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപെട്ടത്. പകുതി മാലിന്യം തട്ടിയ നിലയിലായിരുന്നു അപ്പോൾ. പ്രസ്തുത വിവരമറിയിച്ച ഉടനെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ലോറി ഡ്രൈവറുടെ മേൽ 10,000 രൂപ പിഴ ചുമത്തുകയായിരുന്നു. മാത്രമല്ല, തള്ളിയ മാലിന്യം നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെടുക്കുവാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


