ഡിജിറ്റൽ സാക്ഷരതാസർവ്വെയ്ക്ക് തുടക്കമായി
തളിപ്പറമ്പ. മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞ ഭാഗമായി പഠിതാക്കളെ കണ്ടെത്തുന്നതിനായി തളിപ്പറമ്പ നഗരസഭ പന്ത്രണ്ടാംവാർ ഡായ അള്ളാംകുളത്ത് സർവ്വെയ്ക്കു തുടക്കമായി. ആയിഷ ടീച്ചറെ അംഗമായി ചേർത്ത്നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ ഉൽഘാടനം ചെയ്തു.സുബൈർ സൂപ്പർ വിഷൻ,കെ.റുബീന, കെ.വി. ഷഹനാസ് എന്നിവർ നേതൃത്വം നൽകി. പ്രായഭേദമന്യേവാർഡിലെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരതയിൽ എത്തിച്ചു കൊണ്ട് വാർഡ് 100% ഡിജിറ്റൽ സാക്ഷരത വാർഡായി പ്രഖ്യാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



Click To Comment