കാർ വാടകക്ക് കൊണ്ടുപോയി മറച്ചു വിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നാറാത്ത് സ്വദേശിയെ പോലീസ് പിടികൂടി.
കണ്ണപുരം: കാർ വാടകക്ക് കൊണ്ടുപോയി മറച്ചു വിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മയ്യിൽ നാറാത്ത് കുമ്മായകടവ് സ്വദേശി ഖദീജ മൻസിലിൽ ഏ.പി. നിഹാദിനെ (24) യാണ് കണ്ണപുരം ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വി.ആർ. വിനീഷ്, എ.എസ്.ഐ.ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷീബ, സിവിൽ പോലീസ് ഓഫീസർ ഷാനിദ്, അനൂപ്, ജവാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ വീട് വളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്.കഴിഞ്ഞവർഷം നവമ്പറിൽ കണ്ണപുരം സ്വദേശിനിയുടെ കാർ വാടകക്കെടുത്ത ശേഷം പ്രതി മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ മറിച്ചു വിൽക്കുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടു ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഇയാൾക്ക് പരിയാരത്തും കണ്ണൂർ സിറ്റിയിലും കേസ് നിലവിലുള്ളതായി പോലീസ് അറിയിച്ചു


