Home KANNUR ബംഗളൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.
KANNUR - April 27, 2023

ബംഗളൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു.

ബംഗളൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ – ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി (19) ആണ്  മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്.  അഷ്മിതയുടെ വിദേശത്തുള്ള മാതാപിതാക്കൾ വിവരമറിഞ്ഞ്  ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍