കാട്ടാമ്പള്ളിയെ കണ്ണീരണിയിച്ച കാഴ്ച;നാടിനു നഷ്ടമായത് രണ്ടുപേരെ.
കണ്ണാടിപ്പറമ്പ് : ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുത തുണിൽ ഇടിച്ചുണ്ടായ അപകട ത്തിൽ രണ്ടുപേർ മരണപ്പെട്ടത് കാട്ടാമ്പള്ളി കണ്ണാടിപ്പറമ്പ് പ്രദേശത്തെ ഒരുപോലെ നടുക്കി. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ അജീർ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകൾ റാഫിയ (5) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 :30 നാണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നു കാട്ടാമ്പള്ളിയിലേക്കു തിരിച്ച് പോകുന്ന വഴി ഇവർ സഞ്ചരിച്ച സ്കൂട്ടർ വൈദ്യുത തുണിൽ ഇടിക്കുകയായിരുന്നു. കാട്ടാമ്പള്ളിയി ലെ റുഖിയുടെ മകനാണ് അജീർ.
സഹോദരങ്ങൾ: അഷ്കർ, അസ്കർ, റാഫിയയുടെ മാതാവ്: റംനാസ്, സഹോദരി: നാഫിയ.


