റേഷൻകടകൾ ഇന്നും നാളെയും അടച്ചിടും
തിരുവനന്തപുരം: സാങ്കേതികത്തകരാർ ആവർത്തിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും താളംതെറ്റി. പ്രശ്നപരിഹാരത്തിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിലിലെ റേഷൻ വിതരണം മേയ് അഞ്ചുവരെ നീട്ടി. സാങ്കേതികത്തകരാർ പൂർണമായും പരിഹരിച്ചശേഷം റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് റേഷൻ വ്യാപാരികൾ അഭിപ്രായപ്പെട്ടു. സാങ്കേതികത്തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.



Click To Comment