കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ബൈക്ക് അപകടം: രണ്ടു പേർ മരണപ്പെട്ടു
മയ്യിൽ: കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് അഞ്ചുവയസ്സുകാരിയും യുവാവും മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടിൽ അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ നിയാസിന്റെ മകൾ റാഫിയ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ സത്കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Click To Comment