നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുൻപിൽ യുഡിഎഫ് മാർച്ചും ധർണ്ണയും നടത്തി
നാറാത്ത് : സാധാരണക്കാരന്റെ നടുവൊടിച്ച് അതിൽ നിന്നും വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന കുത്തക കമ്പനികളുടെ തലവനെ പെരുമാറുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും സാധാരണക്കാരന്റെ പക്ഷമായി പറയപ്പെടുന്ന ഇടതു പക്ഷം കൊള്ള സർക്കാരായി മാറിയെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ സുബൈർ നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുൻപിൽ യുഡിഎഫ് നാറാത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ഇടത് ദുർഭരണത്തിനെതിരെയും വീടുകളുടെ പെർമ്മിറ്റ് ഫീ വർദ്ധനക്കെതിരെയും നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എപി അബ്ദുല്ല അധ്യക്ഷത വഹിച്ചു . പ്രശാന്ത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി . സി കുഞ്ഞഹമ്മദ് ഹാജി , അശ്ക്കർ കണ്ണാടിപ്പറമ്പ് , കെ എൻ മുസ്തഫ , പി ദാമോദരൻ മാസ്റ്റർ എം ജയചന്ദ്രൻ മാസ്റ്റർ , നികേത് നാറാത്ത് , കെ കെ ഷിനാജ് സുധീഷ് പി, പ്രജിത്ത് ‘മാത്തോട്ടം ,പി പി ശംസുദ്ദീൻ , സി ആലിക്കുഞ്ഞി നിഷ കെപി , സൈഫുദ്ദീൻ നാറാത്ത് , കെ രാജൻ , സജേഷ് കെ , ഭാഗ്യനാഥൻ മിഹ്റാബി ടീച്ചർ , മൈമൂനത്ത് , നേതൃത്വം നൽകി . കുഞ്ഞഹമ്മദ് മാസ്റ്റർ സ്വാഗതവും മനീഷ് കണ്ണോത്ത് നന്ദിയും പറഞ്ഞു .


