യു.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കണ്ണൂർ : പിണറായി സർക്കാറിന്റെ നികുതി കൊള്ളയും, വീടുകളുടെ പെർമിറ്റ് കൊള്ളയും നടത്തി കേരളീയന്റെ പോക്കറ്റടിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ നികുതി കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കണ്ണൂർ കോർപറേഷൻ ഓഫീസിന്ന് മുന്നിലും യു ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സുരേഷ് ബാബു എളയാവൂറിന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉൽഘാടനം ചെയ്തു. അഡ്വ: കെ.എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. സലീം തങ്ങൾ (സി.എം പി) കൂക്കിരി രാജേഷ്. ജോൺസൺ (ആർ, എസ് , പി) ശ്രീ ജമഠത്തിൽ ( മഹിളാ കോൺഗ്രസ്) അശ്രഫ് ബംഗാളി മുഹല്ല. കെ.പ്രമോദ്, ഫാറൂഖ് വട്ടപ്പൊയിൽ , ആർ . മായിൻ, നൗഷാദ് ബ്ലാത്തൂർ, എം,പി.രാജേഷ്, ടി.കെ. ഹുസൈയിൻ, ബി. കരീം, കല്ലിക്കോടൻ രാ ഗേഷ്എന്നിവർ സംസാരിച്ചു. സി. സമീർ സ്വാഗതവും , ചിത്രാങ്കതൻ നന്ദിയും പറഞ്ഞു.


